മലയാളം വിലക്കിയ നടപടി; ഡല്‍ഹി സര്‍ക്കാരിനെതിരെ ടോം വടക്കന്‍

ന്യൂഡല്‍ഹി: ജിബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ സര്‍ക്കുലര്‍ ഇറക്കിയ സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ ബിജെപി നേതാവ് ടോം വടക്കന്‍. ഓക്‌സിജന്‍ ആവശ്യങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന് കേരളത്തിന്റെ സഹായം സ്വീകരിക്കാമെന്നും എന്നാല്‍ ഭരണഘടന അംഗീകരിച്ച മലയാളത്തെ തള്ളിപ്പറഞ്ഞത് വിരോധാഭാസമാണെന്നും ടോം വടക്കന്‍ പറഞ്ഞു.

ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം നഴ്‌സുമാര്‍ ഉള്ളത് കേരളത്തില്‍ നിന്നാണ്. രാജ്യത്തിന്റെ മുന്‍നിര പോരാളികളായി ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് ഈ നഴ്‌സുമാര്‍. എന്നിട്ടും കേരളത്തിന്റെ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ടോം വടക്കന്‍ പ്രതികരിച്ചു.

Top