വിലക്ക് വീഴും ; റയലിനും ബാഴ്സയ്ക്കും യുവന്‍റസിനുമെതിരെ യുവേഫ

ലണ്ടന്‍: പണം വാരുന്ന സൂപ്പര്‍ ലീഗ് ആശയത്തിന്‍റെ മോഹം ഉപേക്ഷിക്കാത്ത ടീമുകള്‍ക്ക് യുവേഫയുടെ മുന്നറിയിപ്പ്. ഉടന്‍ അത്തരം ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള ഒരു ടൂര്‍ണ്ണമെന്‍റും കളിക്കാന്‍ അനുവദിക്കില്ലെന്നാണ് യുവേഫ അറിയിച്ചിട്ടുള്ളത്.

ലോകോത്തര സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, മെസ്സി കളിക്കുന്ന ബാഴ്സലോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്ന യുവന്‍റസ് എന്നീ ക്ലബ്ബുകളാണ് കുരുക്കിലായത്. ടീം മാനേജ്മെന്‍റിന് യുവേഫ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. മൂന്ന് ക്ലബ്ബുകള്‍ക്കെതിരെ യുവേഫ നിയമ നടപടിയുമായി മുന്നോട്ടുപോവുകയാണ്.

സൂപ്പര്‍ ലീഗെന്ന ആശയം വെറും പണം വാരാനാണെന്നും താരങ്ങളുടേയും ക്ലബ്ബുകളുടേയും മാന്യത ഇല്ലാതാക്കുമെന്നാണ് ഫിഫയും യുവേഫയും പറയുന്നത്. ആരാധകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന രണ്ടു മാസം മുന്നേ ഇംഗ്ലീഷ് ക്ലബ്ബുകള്‍ പിന്മാറിയിരുന്നു. ലിവര്‍പൂളിന്‍റേയും ചെല്‍സിയുടേയും ആരാധകര്‍ സേവ് ഫുട്ബോള്‍ എന്ന മുദ്രാവാക്യവുമയി ക്ലബ്ബുകളുടെ ഓഫീസിലേക്ക് പ്രകടനം വരെ നടത്തിയാണ് പ്രതിഷേധിച്ചത്.

 

 

Top