എറണാകുളം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സമൂഹ വ്യാപനം തടയാന്‍ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായി ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. ജില്ലയിലെമ്പാടും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സെന്‍ട്രലൈസ്ഡ് എസി പ്രവര്‍ത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

Top