മുത്തങ്ങയിൽ ഒന്നരക്കോടിയോളം രൂപയുടെ നിരോധിത പാൻമസാല പിടികൂടി

വയനാട് : വയനാട് മുത്തങ്ങയിൽ ഒന്നരക്കോടിയോളം രൂപ വില വരുന്ന നിരോധിത പാൻമസാല പിടികൂടി. മുത്തങ്ങ  എക്സൈസ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത് . ലോറിയില്‍ 140 ചാക്കുകളില്‍ നിറച്ച നിലയിലാണ് പാന്‍മസാല കണ്ടെത്തിയത്.

ബെംഗളൂരുവില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ തിരൂര്‍ സ്വദേശിയായ സിറാജുദ്ദീന്‍ , കര്‍ണാടക സ്വദേശികളായ ധനേഷ് ,ബജാദ് , പാഷ എന്നിവര്‍ പിടിയിലായി. രാവിലെ ഒമ്പത് മണിയോടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പാൻമസാലകൾ പിടികൂടിയത്.

Top