നിരോധിത മരുന്ന് ഉപയോഗം; ഷാക്കറിക്ക് വിലക്ക്

ന്യൂയോര്‍ക്ക്: നിരോധിത മരുന്ന് ഉപയോഗിച്ച യുഎസ് സ്പ്രിന്റര്‍ ഷാക്കറി റിച്ചഡ്‌സന് ഒരു മാസത്തെ വിലക്ക്. 100 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന താരത്തിന് ടോക്കിയോ ഒളിംപിക്‌സില്‍ ഈയിനത്തില്‍ മത്സരിക്കാനാകില്ല.

കഴിഞ്ഞ മാസം നടന്ന ഒളിംപിക് ട്രയല്‍സില്‍ 10.86 സെക്കന്‍ഡില്‍ ജേതാവായാണ് ഇരുപത്തൊന്നുകാരി ഷാക്കറി ടോക്കിയോ യോഗ്യത ഉറപ്പിച്ചത്. ട്രയല്‍സിനിടെ നടത്തിയ പരിശോധനയിലാണു ഷാക്കറി ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. റിലേയില്‍ മത്സരിക്കാന്‍ ഒരുപക്ഷേ, താരത്തിന് അവസരം ലഭിച്ചേക്കും.

 

Top