സമുദ്രത്തിനടിയിൽ തുടർച്ചയായി 100 ദിവസം താമസിച്ച് റെക്കോർഡിട്ട് പ്രഫസർ ജോസഫ് ഡിറ്റൂരി

മയാമി : സമുദ്രത്തിനടിയിൽ തുടർച്ചയായി 100 ദിവസം താമസിച്ച് റെക്കോർഡിട്ട് ഫ്ലോറിഡ സർവകലാശാലാ പ്രഫസർ ജോസഫ് ഡിറ്റൂരി. യുഎസിലെ സമുദ്രാന്തര താമസസ്ഥലമായ ഷൂൾസ് അണ്ടർസീ ലോഡ്ജിലായിരുന്നു താമസം. സമുദ്രനിരപ്പിൽ നിന്ന് 30 അടി താഴെയുള്ള ഇവിടെയെത്താൻ സ്‌കൂബ ഡൈവ് ചെയ്യണം.

സമുദ്രാന്തർഭാഗത്തെ സാഹചര്യങ്ങൾ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ പഠിക്കാനുള്ള പ്രോജക്ട് നെപ്റ്റ്യൂൺ പദ്ധതിയുടെ ഭാഗമായാണ് ഡിറ്റൂരി ഇവിടെയെത്തിയത്. തന്റെ ഉയരം അരയിഞ്ച് കുറഞ്ഞെന്ന് അദ്ദേഹം അറിയിച്ചു. നേരത്തേ 2 പേർ 73 ദിവസം ഇവിടെ താമസിച്ച് റെക്കോർഡിട്ടിരുന്നു. ഡിറ്റൂരി ഇതു മറികടന്നു.

Top