ദിലീപ് വീണ്ടും സിനിമാ തിരക്കുകളിലേക്ക്; പ്രൊഫസര്‍ ഡിങ്കന്റെ രണ്ടാം ഷെഡ്യൂള്‍ ഉടന്‍

dingan

ടന്‍ ദിലീപ് വീണ്ടും തന്റെ സിനിമാ തിരക്കുകളിലേക്ക് കടന്നു. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്റെ രണ്ടാം ഘട്ട ഷെഡ്യൂളാണ് ഇനി തുടങ്ങാനിരിക്കുന്നത്. ദുബായിലും എറണാംകുളത്തുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കമ്മാരസംഭവത്തിനു ശേഷം ദിലീപ് മുഖ്യവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പ്രൊഫസര്‍ ഡിങ്കന്‍. റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. 3ഡി ഫോര്‍മാറ്റിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

Top