professor amita singh jnu – notice

ന്യൂഡല്‍ഹി: ദളിതരെയും മുസ്ലീങ്ങളയും ദേശവിരുദ്ധര്‍ എന്ന് വിളിച്ച പ്രൊഫസര്‍ക്കെതിരെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ജെ.എന്‍.യു അധികൃര്‍ക്ക് നോട്ടീസ് അയച്ചു. സര്‍വകളാശാലയിലെ സ്‌കൂള്‍ ഒഫ് ഗവേണന്‍സിന്റെ ചെയര്‍പേഴ്‌സണായ അമിതാ സിംഗിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു വെബ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രൊഫസറുടെ ആരോപണവിധേയമായ പ്രസ്തവന വന്നത്.

ജെ.എന്‍.യു വൈസ് ചാന്‍സിലറിനു അയച്ച കത്തില്‍ കത്തു ലഭിച്ചു അഞ്ചു ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും സത്യാവസ്ഥയും ആരോപണത്തിനെതിരെ എന്ത് നടപടിയെടുത്തെന്നും അറിയിക്കമെന്ന് വ്യക്തമാക്കുന്നുണ്ട്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് സിംഗില്‍ നിന്ന് സര്‍വകലാശാല അധികൃതര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍വകലാശാലയിലെ എത്ര അധ്യാപകരും വിദ്യാര്‍ത്ഥികളും ദേശ വിരുദ്ധരാണെന്ന ചോദ്യത്തിന് കഷ്ടിച്ച് പത്തോളം അധ്യാപകര്‍. അവര്‍ എല്ലാവരും അവര്‍ക്കൊപ്പമുണ്ടെന്ന ധാരണയിലാണ്. ജെ.എന്‍.യു പോലുള്ള ഒരു സര്‍വകലാശാലയിലെ അധ്യാപകര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ പിന്താങ്ങുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയുള്ള അഞ്ചോ ആറോ പേരെയുള്ളു. അവര്‍ ദളിതരും മുസ്ലീങ്ങളുമാണ്. ഇതായിരുന്നു പ്രൊഫസറിന്റെ പ്രസ്താവന.

കൂടാതെ അറസ്റ്റിലായ ഒരു ജെ.എന്‍.യു വിദ്യാര്‍ത്ഥിയുടെ നാടായ ബിജ്‌നോര്‍ ഭീകരവാദത്തിന്റെയും ഐഎസിന്റെയും കേന്ദ്രമാണെന്ന് ദേശവിരുദ്ധര്‍ക്ക് വിദേശ നിക്ഷേപം ലഭിക്കുന്നതിനെ കുറിച്ച് പ്രൊഫസര്‍ പറഞ്ഞിരുന്നു.

Top