ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Raveendranath

തിരുവനന്തപുരം : അദ്ധ്യാപിക ദീപ നിശാന്തിനെ കലോത്സവത്തില്‍ വിധികര്‍ത്താവാക്കിയതില്‍ അപാകതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.

കലോത്സവ മാന്വല്‍ പ്രാകരം ദീപയ്ക്ക് യോഗ്യതയുണ്ട്. ദീപയ്ക്കെതിരായ ആക്ഷേപങ്ങള്‍ മറ്റ് വിഷയമാണെന്നും രവീന്ദ്രനാഥ് പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തിയത്.

മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Top