കരകൗശല വികസന കോർപറേഷന്റെ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനിലൂടെ സ്വന്തമാക്കാം

തിരുവനന്തപുരം:കരകൗശല ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ചുവട് വെയ്പുമായ് കേരള കരകൗശല വികസന കോർപറേഷൻ. കേരള കരകൗശല വികസന കോർപറേഷന്റെ ഉത്പന്നങ്ങളുടെ വിപണനം ഒൺലൈനിലൂടെ സാധ്യമാക്കിയാണ് പുതിയ ചുവട് വെയ്പ്. ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു.

www.keralahandicrafts.in എന്ന വെബ്‌സൈറ്റ് വഴിയാണ് വിപണനം നടക്കുക. കരകൗശല ഉത്പന്നങ്ങളും അതിന്റെ സവിശേഷതകളും, നിർമ്മിച്ച കലാകാരൻമാരുടെ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ടാകും.

കരകൗശല ഉൽപ്പന്നങ്ങളുടെ വ്യാജപതിപ്പുകളെ നിയന്ത്രിക്കുന്നതിനും, കരകൗശല തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഇത് സഹായകമാകും. കോർപറേഷന്റെ വിപണന ശൃംഖലയായ കൈരളിയുടെ ഉത്പന്നങ്ങൾ ആമസോൺ, ഫ്‌ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വിതരണം ചെയ്യുന്നുണ്ട്.

Top