പുതിയ മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് സെഡാന്‍ ഇന്ത്യന്‍ നിരത്തില്‍

ciaz-facelift

ഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന പുതിയ മാരുതി സിയാസ് ഫെയ്സ്ലിഫ്റ്റ് സെഡാന്‍ നിരത്തിലിറങ്ങി. നെക്സ ബ്ലൂ നിറത്തിലുള്ള പുതിയ മാരുതി സിയാസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേന ജൂലായ് മുതല്‍ മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങുമെന്നാണ് സൂചന. എട്ടു മുതല്‍ 13 ലക്ഷം രൂപ വരെ വിലനിലവാരം പുതിയ സിയാസ് ഫെയ്സ്ലിഫ്റ്റിന് പ്രതീക്ഷിക്കാം.

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്ന നീളന്‍ ഹെഡ്ലാമ്പുകളും പരിഷ്‌കരിച്ച ഫോഗ്ലാമ്പുകളും മുഖരൂപത്തെ സ്വാധീനിക്കും. 16 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയ് വീലുകളാണ് സിയാസ് ഫെയ്സ്ലിഫ്റ്റില്‍ ഒരുങ്ങുക. പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍, നടുവിലായുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ സ്‌ക്രീന്‍, 2 ഉകച ഓഡിയോ സംവിധാനം, ടാക്കോമീറ്റര്‍ എന്നിങ്ങനെ അകത്തളത്തില്‍ മാറ്റങ്ങളേറെ പ്രതീക്ഷിക്കാം

ഏറ്റവും പുതിയ K15B 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും സിയാസ് ഫെയ്സ്ലിഫ്റ്റില്‍ ഒരുങ്ങുന്നത്. 103.2 bhp കരുത്തും 138.4 Nm torque ഉം സൃഷ്ടിക്കുന്നതാണ് പുതിയ പെട്രോള്‍ എഞ്ചിന്‍. നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെയും സിയാസ് പെട്രോളില്‍ മാരുതി നല്‍കുന്നുണ്ട്. പെട്രോള്‍ പതിപ്പിന് പുറമെ 1.3 ലിറ്റര്‍ ഡീസല്‍ ഹൈബ്രിഡ് പതിപ്പും സിയാസില്‍ ലഭിക്കും. ഡീസല്‍ എഞ്ചിന് 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഡീസല്‍ ഹൈബ്രിഡില്‍ ഒരുക്കിയിരിക്കുന്നത്.

Top