പുത്തന്‍ ബുള്ളറ്റ് റെഡി, ചിത്രങ്ങള്‍ ചോര്‍ന്നു

റോയൽ എൻഫീൽഡ് ഹണ്ടർ 350 എന്ന പേരിൽ ഒരു പുതിയ നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിൻറെ പണിപ്പുരയിലാണ് എന്നത് രഹസ്യമല്ല. ഈ ബൈക്ക് നിരവധി തവണ പരീക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, ഹണ്ടർ 350-ന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് ഓൺലൈനിൽ ചോർന്നതായി ബൈക്ക് വാലെയെ ഉദ്ദരിച്ച് മോട്ടോറോയിഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. അ

2021 റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹണ്ടർ 350 എന്നിവ രണ്ടും ജെ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മെറ്റിയർ 350 ഉം ഇതേ അടിസ്ഥാനത്തിൽ ഉള്ളതാണ്. അതുപോലെ, ഹണ്ടർ 350 ന് കരുത്ത് പകരാൻ പോകുന്നത് മെറ്റിയർ 350-ൽ കാണുന്ന അതേ എഞ്ചിനാണ്. 349 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണിത്. ഈ എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 എച്ച്പി പവറും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു. അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ, എഞ്ചിൻ എമിഷൻ കുറയ്ക്കാനും തൽക്ഷണ ത്വരിതപ്പെടുത്താനും അനുവദിക്കും. റോയൽ എൻഫീൽഡ് ഹണ്ടർ 350 പരീക്ഷണം നടത്തുന്നത് ഒന്നിൽ അധികം അവസരങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാഴ്‍ചയിൽ ഇത് മെറ്റിയോർ 350 ന്റെ ഒരു സ്പോർട്ടിയർ പതിപ്പ് പോലെയാണ്.

Top