രാം ചരൺ-ശങ്കർ പാൻ ഇന്ത്യ ചിത്രത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കും

ണ്‍വീര്‍ സിംഗിനെ നായകനാക്കി ബോളിവുഡില്‍ അന്യന്റെ റീമേക്ക് ഒരുക്കുമെന്ന് സംവിധായകന്‍ ശങ്കര്‍ അറിയിച്ചിരുന്നു. എന്നാല്‍, തമിഴ് പതിപ്പിന്റെ നിര്‍മാതാവ് പകര്‍പ്പവകാശ ലംഘനത്തിന്റെ പേരില്‍ കോടതിയെ സമീപിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ക്ക് സിനിമയുടെ ചിത്രീകരണവുമായി മുന്നോട്ട് പോകാനായില്ല.

എന്നാല്‍, ശങ്കറിന്റെ സംവിധാനത്തില്‍ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം ഒരുങ്ങുകയാണ്. രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ബോളിവുഡ് നടി ആലിയ ഭട്ട് ആയിരിക്കും നായികയെന്നാണ് സൂചനകള്‍.ഇപ്പോഴിതാ, സിനിമയുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ രണ്‍വീര്‍ സിംഗ് ചിത്രത്തിനേക്കാള്‍ ആദ്യം റിലീസിനെത്തുന്നതും രാം ചരണിന്റെ പാന്‍- ഇന്ത്യ സിനിമ ആയിരിക്കും.

ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി സംവിധായകന്‍ ശങ്കറും രാം ചരണും നിര്‍മാതാവ് ദില്‍ രാജുവും ഞായറാഴ്ച ചെന്നൈയില്‍ കൂടിച്ചേര്‍ന്നുവെന്നും, സിനിമക്കായുള്ള ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സിനിമയുടെ ടൈറ്റിലോ മറ്റ് അണിയറവിശേഷങ്ങളോ വ്യക്തമാക്കിയിട്ടില്ല.തെന്നിന്ത്യയിലെ പ്രശസ്ത നിര്‍മാതാവ് കൂടിയായ ദില്‍ രാജുവിന്റെ 50-ാം ചിത്രമാണിത്. എസ്. തമനായിരിക്കും സിനിമക്ക് സംഗീതം ഒരുക്കുന്നത്.

 

Top