പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി

റ്റവും വിജയകരമായി മുന്നേറുന്ന ഹ്യുണ്ടായിയുടെ മോഡലുകളിൽ ഒന്നാണ് പ്രീമിയം ഹാച്ച്ബാക്കായ i20. തുർക്കിയിലെ ഇസ്മിറ്റിൽ അടുത്തിടെ നവീകരിച്ച നിർമാണ കേന്ദ്രത്തിൽ ഹ്യൂണ്ടായി 2020 i20-യുടെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.

1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ യൂണിറ്റുകളായിരിക്കും വാഹനത്തിൽ ഇടംപിടിക്കുക. 1.0 ലിറ്റർ ടിജിഡി എഞ്ചിനായി വെന്യുവിന്റെ 7 സ്പീഡ് ഡിസിടി ഉപയോഗിക്കാമെങ്കിലും പുതുതായി സമാരംഭിച്ച 6-സ്പീഡ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ഹാച്ചിനൊപ്പം ഓഫർ ചെയ്യുമെന്നാണ് സൂചന. ഗിയർബോക്സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ തെരഞ്ഞെടുക്കാൻ സാധിക്കും.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട്സെൻസ് ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റങ്ങൾ തുടങ്ങിയവ പ്രീമിയം ഹാച്ച്ബാക്കിന്റെ സാങ്കേതിക സവിശേഷതകളായിരിക്കും .

ഇന്റലിജന്റ് സ്പീഡ് ലിമിറ്റ് ഇൻഫർമേഷൻ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, നാവിഗേഷൻ അധിഷ്ഠിത സ്മാർട്ട് ക്രൂസ് കൺട്രോൾ,ബോസിൽ നിന്നുള്ള 8 സ്പീക്കർ സൗണ്ട് സിസ്റ്റം, ബ്ലൂലിങ്ക് ടെലിമാറ്റിക്സ് തുടങ്ങിയവയും പുത്തൻ ഹ്യുണ്ടായി i20 യിൽ അവതരിപ്പിക്കും.

പുതിയ മോഡലിന്റെ 85,000 യൂണിറ്റുകൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാകുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് കാർ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോൾ ഉപകരണങ്ങളുടെ പട്ടികയിൽ നിന്ന് പല മാറ്റങ്ങളും നടപ്പിലാക്കാൻ സാധ്യതയുണ്ട്.

Top