ഇന്ത്യൻ വാഹന നിർമ്മതാക്കളുടെ ഉല്‍പ്പാദനം പ്രതിസന്ധിയിൽ

ന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്. ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയിനറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമമാണ് വാഹന നിര്‍മാണ വ്യവസായത്തിന് വെല്ലുവിളിയാകുന്നത്. ഇതുമൂലം വാഹന നിർമാണത്തിലെ അസംസ്കൃത വസ്തുക്കളിൽ കുറവുണ്ടാകുകയും ചെയ്യും.

ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ വാഹന വിപണിയിലെ നിര്‍മാണ പ്രതിസന്ധിയെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്. പ്രമുഖ ആഭ്യന്തര കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് എന്നിവയെയും ഫോക്സ് വാഗൺ എജി, ഫോർഡ് മോട്ടോർ എന്നിവയുൾപ്പെടെയുള്ള ആഗോള നിർമ്മാതാക്കളെയും സിയാം പ്രതിനിധീകരിക്കുന്നു.

Top