ഉല്‍പ്പാദനം കുറഞ്ഞു ; സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം : മുട്ടയുടെ ഉല്‍പ്പാദനം കുറഞ്ഞതോടെ വിലയില്‍ വര്‍ദ്ധനവ്.

സംസ്ഥാനത്ത് കോഴി മുട്ടയുടെയും താറാ മുട്ടയുടെയും വിലയില്‍ സാരമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ മുട്ട ഉല്‍പ്പാദനം കുറഞ്ഞതാണ് വില വര്‍ധിക്കുവാന്‍ കാരണമായിരിക്കുന്നത്.

കഴിഞ്ഞ മാസം ആദ്യത്തോടെയാണ് മുട്ട വില ഉയര്‍ന്നു തുടങ്ങിയത്.

അഞ്ച് രൂപയായിരുന്ന കോഴി മുട്ടയുടെ വില ആറര രൂപയില്‍ കൂടുതലായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.

Top