ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ഷിയ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി

ലക്നൗ: രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്‌വി. ജനങ്ങള്‍ മൃഗങ്ങളെ പോലെ പെറ്റു പെരുകുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് സ്വാഭാവിക പ്രക്രിയയാണെന്നാണ് ചിലര്‍ വിചാരിക്കുന്നത്. മറ്റാരും അതില്‍ ഇടപെടരുതെന്നും അവര്‍ പറയുന്നു. എന്നാല്‍, കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രാജ്യത്തിന് ദോഷമാണ്. ജനസംഖ്യ നിയന്ത്രണത്തിന് നിയമം കൊണ്ടുവരികയാണെങ്കില്‍ അത് രാജ്യത്തിനു വളരെ ഗുണം ചെയ്യും.

രാജ്യത്തെ ജനസംഖ്യ വര്‍ധനവ് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഷിയാ വിഭാഗം നേതാവിന്റെ ഈ പ്രസ്താവന.

Top