രജനികാന്തിന്റെ അണ്ണാത്തെ ഉപേക്ഷിച്ചിട്ടില്ലെന്ന് നിര്‍മാതാക്കള്‍

Rajinikanth

ജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെ ഉപേക്ഷിച്ചിട്ടില്ലെന്ന് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. സിരുത്തൈ സിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പ്രാരംഭഘട്ടത്തില്‍ മാത്രം എത്തിയ ചിത്രം കൊറോണ വ്യാപനത്തെ തുടര്‍ന്ന് തടസപ്പെട്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഖുഷ്ബുവും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ചിത്രത്തില്‍ കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രജനിയുടെ മകളുടെ വേഷത്തിലായിരിക്കും കീര്‍ത്തി എത്തുന്നത്.

ഇനി താരങ്ങളുടെ ഡേറ്റുകള്‍ ഏകോപിപ്പിച്ച് ചിത്രീകരണം തുടങ്ങാന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ചിത്രം ഉപേക്ഷിച്ചേക്കും എന്നാണ് വാര്‍ത്തകള്‍ വന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള എന്റര്‍ടെയ്നറാണ് ചിത്രം. വെട്രി ഛായാഗ്രഹണം നടത്തുന്ന ചിത്രത്തിനായി ഡി ഇമാന്‍ സംഗീതം നല്‍കുന്നു. പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Top