പുഷ്പയിലെ ഗാനം ലീക്കായ സംഭവത്തില്‍ നിയമ നടപടിക്ക് ഒരുങ്ങി നിര്‍മ്മാതാക്കള്‍

തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രങ്ങളാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പയും മഹേഷ് ബാബു നായകനാകുന്ന സര്‍ക്കാരു വാരി പാട്ടയും. കഴിഞ്ഞ ദിവസം പുഷ്പയിലെ ഗാനവും സര്‍ക്കാരു വാരി പാട്ടയുടെ ടീസറും ലീക്കായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്.

‘സര്‍ക്കാരു വാരി പാട്ടയുടെയും പുഷ്പയുടെയും മെറ്റീരിയലുകള്‍ ലീക്ക് ചെയ്യപ്പെട്ടതിനെ ഞങ്ങളെ വളരെ അധികം അസ്വസ്ഥരാക്കി. അതിനാല്‍ തന്നെ വിഷയം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അത് ഭാവിയില്‍ സമാന അനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക കൂടിയാണ് ലക്ഷ്യം. സൈബര്‍ ക്രൈം വിഭാഗത്തില്‍ ഇതിനകം ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്ന് പ്രിയപ്പെട്ട പ്രേക്ഷകരോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു’, മൈത്രി മൂവി മേക്കേഴ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു.

Top