താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം; വീണ്ടും ആവശ്യം ഉന്നയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

പ്രതിഫലം കുറയ്ക്കണമെന്ന വിഷയത്തില്‍ വീണ്ടും ആവശ്യം ഉന്നയിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്നാണ് ആവശ്യം. ലോക്ക്ഡൗണിന് ശേഷമുള്ള കരാറുകളില്‍ ചില താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകാത്തതിനാലാണ് നിര്‍മാതാക്കളുടെ നടപടി.

ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ മേഖല പ്രതിസന്ധിയിലായതോടെയാണ് പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഈ വിഷയത്തോട് അനുകൂല നിലപാടായിരുന്നു സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയും അറിയിച്ചത്. എന്നാല്‍ ചില താരങ്ങള്‍ സഹകരിക്കുന്നില്ലെന്നാരോപിച്ചാണ് വീണ്ടും ആവശ്യം ഉന്നയിക്കാന്‍ കാരണം.

തിയറ്ററുകള്‍ തുറന്നാലും വിനോദനികുതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലാപാട് മാറ്റാതെ റിലീസ് വേണ്ടെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്.

 

Top