ആല്‍വിന്‍ ആന്റണിയെ മര്‍ദിച്ച സംഭവം: റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി

തിരുവനന്തപുരം : നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മാതാക്കളുടെ സംഘടന നിര്‍ദേശിച്ചു.

അതേസമയം പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്രൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നായിരുന്നു പരാതി.

റോഷന്‍ ആന്‍ഡ്രൂസ് കഴിഞ്ഞദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറി വന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു. തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മര്‍ദിച്ചുവെന്നും ആല്‍വിന്‍ ആന്റണി പരാതിയില്‍ പറഞ്ഞു.

Top