മലയാളത്തില്‍ ഒരു പടവും ഇതുവരെ നൂറുകോടി കലക്ട് ചെയ്തിട്ടില്ല: സുരേഷ് കുമാര്‍

തിരുവനന്തപുരം: മലയാളത്തില്‍ ഒരു ചലച്ചിത്രവും ഇതുവരെ നൂറുകോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. നൂറുകോടിയെന്ന് പറഞ്ഞ് പലരും പുറത്തുവിടുന്നത് ഗ്രോസ് കളക്ഷനാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. തിരുവനന്തപുരം നിയമസഭ അങ്കണത്തില്‍ നടക്കുന്ന നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഒരു പടം ഹിറ്റായാല്‍ ഇന്ന് കോടികള്‍ കൂട്ടുകയാണ് ആളുകള്‍. 100 കോടി ക്ലബ്ബ്, 500 കോടി ക്ലബ്ബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി രൂപ കലക്ട് ചെയ്തിട്ടില്ല, കലക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കലക്ഷന്റെ കാര്യത്തിലാണ്.”സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിര്‍ക്കുന്നില്ലെന്നും വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളോടാണ് എതിര്‍പ്പെന്നും അദ്ദേഹം പറയുകയുണ്ടായി. പല അവസരങ്ങളിലും നിരൂപത്തിന്റെ പരിധി വിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവരും ഈ സംവാദത്തില്‍ പങ്കെടുത്തിരുന്നു.സിനിമ നിരൂപണങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്നില്ലെന്നും വ്യക്തിപരമായ അവഹേളിക്കുന്നതിനോടാണ് എതിര്‍പ്പെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പല നിരൂപണങ്ങളും വ്യക്തിഹത്യയായി പരിണമിക്കുന്നുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കില്‍ ആളുകള്‍ തീയറ്ററില്‍ എത്തുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Top