വിവാദങ്ങളൊഴിയാതെ എന്നൈ നോക്കി പായും തോട്ട; വിശദീകരണവുമായി നിര്‍മ്മാതാവ്

ധനുഷ് ആരാധകര്‍ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്നൈ നോക്കി പായും തോട്ട. ചിത്രത്തിലെ ‘മറു വാര്‍ത്തൈ പേസാതെ’ എന്ന ഗാനം പുറത്തു വിട്ടിട്ട് രണ്ടു വര്‍ഷത്തോളമായിട്ടും ചിത്രം ഇതുവരെ റിലീസിനെത്താത്തതിന്റെ നിരാശയിലാണ് ആരാധകര്‍.

ചിത്രത്തെ സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നതോടെ നിര്‍മ്മാതാവായ മദന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ വൈകിയതിന് പിന്നിലെ കാരണക്കാരന്‍ താനാണ്. തന്നെ മാത്രമാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ടത്, എത്ര വലിയ പ്രതിസന്ധികളാണെങ്കിലും നിര്‍മ്മാതാവിന് ധൈര്യമുണ്ടെങ്കില്‍ അവയെ അതിജീവിക്കാമെന്ന വലിയ പാഠവും താന്‍ ഈ സിനിമയിലൂടെ പഠിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചതായ വാര്‍ത്തകളടക്കം പരന്നിരുന്നു. ചിത്രത്തിന്റെ സംവിധായകനായ ഗൗതം മേനോനെതിരേയും പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമയ്ക്കകത്തെ കച്ചവടത്തിന്റെ ഇരയാണ് താനെന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി രംഗത്തു വന്നിരുന്നു. സിനിമ ചെയ്യുന്നത് തന്റെ ജോലിയാണ്, അത് തീര്‍ക്കുന്നത് വരെ തന്നെ വെറുതെ വിടണമെന്നും റിലീസിന് ശേഷം അത് നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Top