നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍

തിരുവനന്തപുരം: സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്തി. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീര്‍ത്തി, രേവതി എന്നിവര്‍ മക്കളാണ്.

സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും സിനിമാ നടന്‍ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയിലേക്ക് എത്തിയത്. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമന്‍ രഘുവും സംവിധായകന്‍ രാജസേനനും പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

Top