ബോളിവുഡ് നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; ഭാര്യ അറസ്റ്റിൽ

മുംബൈ : ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റുചെയ്തു. മൂന്നര ലക്ഷത്തോളം വില വരുന്ന പത്ത് ഗ്രാം കഞ്ചാവാണ് ഇവരുടെ വീട്ടിൽ നിന്നും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ്. ഷബാനയുടെ അറസ്റ്റ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ സ്ഥിരീകരിച്ചു.

 

ഞായറാഴ്ച രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫിറോസിന് എൻസിബി നോട്ടിസ് അയച്ചിരുന്നതാണ്. പക്ഷേ ഫിറോസ് ഹാജരായിരുന്നില്ല. നേരത്തെ കഞ്ചാവ് കേസിൽ വാഹിദ് അബ്ദുൽ ഖാദിർ ഷെയ്ഖ് എന്നയാളെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെ തുടർന്നാണ് ഫിറോസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന. ആരക്ഷൺ, ഫിർ ഫേര ഫേരി, വെൽകം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിർമ്മാതാവാണ് ഫിറോസ് നാദിയാവാല.

Top