ചെറിയൊരംശം തെളിവെങ്കിലും കൊണ്ടുവരാന്‍ കഴിയുമോ; വെല്ലുവിളിച്ച് ചിദംബരത്തിന്റെ കുടുംബം

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ്. മീഡിയ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലു വിളിച്ച് പി.ചിദംബരത്തിന്റെ കുടുംബം. ചിദംബരത്തനെതിരെ ചെറിയൊരംശം തെളിവെങ്കിലും കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമോയെന്ന് കുടുംബം ചോദിച്ചു.ചിദംബരത്തിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്.

ചിദംബരത്തിനെതിരെ യാതൊരു അടിസ്ഥാനവും തെളിവും സ്ഥരീകരണമല്ലാത്തതുമായ ആരോപണങ്ങള്‍ സൃഷ്ടിച്ച് മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ കൈകളിലിരുന്ന് കളിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ചിദംബരത്തെ അപമാനിക്കുകയും പൈശാചികമായി ചിത്രീകരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അറിഞ്ഞുക്കൊണ്ട് തന്നെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പൗരസ്വതന്ത്രം ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.

കോടതിയില്‍ കുറ്റംതെളിയുന്നത് വരെ ഓരോ വ്യക്തിയേയും നിരപരാധിയായി കണക്കാക്കുന്നത് പൗരസ്വാതന്ത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. ലോകത്ത് എവിടെയെങ്കിലും ചിദംബരത്തിന് ഒരു അനധികൃത അക്കൗണ്ടോ വസ്തുവോ കമ്പനികയോ ഉണ്ടെന്നതിനുള്ള ഒരു ചെറിയ തെളിവെങ്കിലും കൊണ്ടുവരാന്‍ സര്‍ക്കാരിനാകുമോ..? ആത്യന്തികമായി സത്യം വിജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ചിദംബരത്തിന്റെ കുടുംബം പ്രസ്താവന പുറത്തിറക്കിയത്.

Top