കൊല്ലം ഉത്രവധക്കേസിൽ വിചാരണ നടപടികൾ തുടങ്ങി

കൊല്ലം : കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ആരംഭിച്ചു. ഉത്രവധക്കേസിലെ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തുക്കാരന്‍ ചാവര്‍ക്കാട് സുരേഷിന്റെ മൊഴിയെടുത്തു. ഭിന്നശേഷിക്കാരിയായതുകൊണ്ടാണ് ഉത്രയെ കൊന്നതെന്ന് സൂരജ് പറഞ്ഞെന്ന് സുരേഷ് വെളിപ്പെടുത്തി. വിചാരണ നാളെയും തുടരും.

കേസിലെ ഒന്നാം പ്രതിയായ സൂരജിനെയും കോടതിയില്‍ ഹാജരാക്കി. വാദം കേള്‍ക്കാനായി സൂരജിന്റെ മാതാപിതാക്കളും സഹോദരിയും എത്തിയിരുന്നു. ഇവര്‍ പ്രതികളായ ഗാര്‍ഹിക പീഡനക്കേസിന്റെ കുറ്റപത്രം അധികം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ അറസ്റ്റിലായ മൂന്നു പേര്‍ക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

Top