നൂല്‍പ്പുഴ പഞ്ചായത്തിലെ ഭരണം നഷ്ടമായത് സിപിഎമ്മിനുള്ളിലെ തന്നെ പ്രശ്നങ്ങൾ കൊണ്ട്

cpm

ല്‍പ്പറ്റ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇടത് തരംഗമുണ്ടായെങ്കിലും പലതവണ ഒപ്പം നിന്ന നൂല്‍പ്പുഴ പഞ്ചായത്ത് ഇടതുപക്ഷത്തിന് നഷ്ടമായി. അനായാസം ഭരണം നിലനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും പാര്‍ട്ടിയിലെ തന്നെ പടലപിണക്കങ്ങളും സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുമാണ് വിജയം പ്രതീക്ഷിച്ച വാര്‍ഡുകള്‍ പോലും നഷ്ടപ്പെടാന്‍ കാരണമായത്. അതേ സമയം ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ചില നിലപാടുകളില്‍ പാര്‍ട്ടിയിലുള്ളവര്‍ തന്നെ അസംതൃപ്തരായിരുന്നു. എല്ലാവരും ഉറ്റുനോക്കിയ മത്സരത്തിനൊടുവില്‍ ഫലം വന്നപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ എ കെ കുമാരന്‍ മൂന്നാംസ്ഥാനാത്തായി.

വിമതനായ സണ്ണി 116 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിട്ട് കൂടി എ.കെ. കുമാരന് ലഭിച്ചതാകട്ടെ വെറും 165 വോട്ടുകളാണ്. 320 വോട്ട് നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണിവിടെ രണ്ടാംസ്ഥാനത്തുള്ളത്. ബി.ജെ.പിക്ക് വലിയ മുന്നേറ്റം കാഴ്ച വെക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ലഭിച്ചതില്‍ നിന്ന് എഴ് വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് അധികം നേടാനായത്. സണ്ണിക്കും കുമാരനും അപരസ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ ആകെ നേടിയത് 64 വോട്ടുകളാണ്. നാലാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മൂന്നാമത് എത്താന്‍ കാരണമായ പ്രശ്നങ്ങല്‍ മേല്‍ഘടകം അന്വേഷിച്ചേക്കും.

കഴിഞ്ഞ ഭരണസമിതിയില്‍ പ്രസിഡന്റായിരുന്ന കെ. ശോഭന്‍കുമാര്‍ ഇത്തവണ ചീരാല്‍ ജില്ല പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് ജനവിധിയ തേടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ അമല്‍ജോയിയോട് പരാജയപ്പെട്ടു. ഉദ്യോഗസ്ഥ ഭരണമെന്ന ആരോപണം നൂല്‍പ്പുഴ പഞ്ചായത്തിനെതിരെയുണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും കാലതാമസമെടുക്കുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു.

Top