problems between germany and turkey solve fast

അങ്കാറ: ജര്‍മനിയുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ത്ത് നയതന്ത്ര ബന്ധം മെച്ചപ്പെടുത്തണമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി മെഹത് സെസെക്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയതുപോലെ ഊഷ്മളമാക്കണമെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇസ്താംബൂളില്‍ വച്ച് അറസ്റ്റിലായതിനേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍വീണിരുന്നു. തീവ്രവാദ ബന്ധമാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതിനു പുറമേ തുര്‍ക്കിയില്‍ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള തീരുമാനവും ജര്‍മനി അംഗീകരിച്ചിരുന്നില്ല. പ്രസിഡന്റിലേക്ക് അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ഭരണാഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനുള്ള ഹിതപരിശോധന ഫലവും ജര്‍മ്മനിയെ ചൊടിപ്പിച്ചിരുന്നു.

ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആടിയുലയവേയാണ് തുര്‍ക്കി ഉപപ്രധാനമന്ത്രിയുടെ അനുനയ നീക്കം.

Top