ട്വിറ്ററിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനം ത​ട​സ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്

ന്യൂ​ഡ​ല്‍​ഹി: മൈ​ക്രോ ബ്ലോ​ഗിം​ഗ് വെ​ബ്‌​സൈ​റ്റാ​യ ട്വി​റ്റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ലോ​ക​വ്യാ​പ​ക​മാ​യി ത​ട​സ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ന്‍ സ​മ​യം 7.36 മു​ത​ലാ​ണ് ട്വി​റ്റ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഡൗ​ണാ​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​ത്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ നിന്നും പല സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്നത്. വെബ് സൈറ്റ്, ആന്‍ഡ്രോയ്ഡ് ആപ്പ് എന്നിവയിലാണ് കൂടുതല്‍ പ്രശ്നം നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്.

ട്വീറ്റുകള്‍ പലര്‍ക്കും ലോഡ് ചെയ്യുന്നില്ല എന്നതാണ് ഉയര്‍ന്ന പ്രധാന പ്രശ്നം. അത് പോലെ തന്നെ ചിലര്‍ക്ക് പഴയ ട്വീറ്റുകളാണ് ലഭിക്കുന്നത് എന്നും പരാതി ഉയരുന്നുണ്ട്. ഡൗണ്‍ ഡിക്റ്റക്റ്റര്‍ പ്രകാരം ഇന്ത്യയിലാണ് ട്വിറ്റര്‍ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതി വന്നിരിക്കുന്നത്.

Top