നക്‌സോണ്‍ ഇ.വിക്ക് റേഞ്ച് ലഭിക്കുന്നില്ലെന്ന് പരാതി; പ്രശ്‌നം പരിഹരിക്കാമെന്ന് ടാറ്റ

രാജ്യത്തെ ഇലക്ട്രിക് എസ്.യു.വികളില്‍ റേഞ്ചിലും സുരക്ഷയിലും മുന്‍പന്തിയിലുള്ള വാഹനമായാണ് ടാറ്റ മോട്ടോര്‍സിന്റെ നെക്‌സോണ്‍ ഇലക്ട്രിക് അറിയപ്പെടുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് ടാറ്റ മോട്ടേഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ളത്. എന്നാല്‍ നെക്‌സോണ്‍ ഇവിക്ക് കമ്പനി വാഗ്ദ്ധാനം ചെയ്തിട്ടുള്ള റേഞ്ച് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു ഉപയോക്താവ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട വകുപ്പില്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഡല്‍ഹിയിലെ ടാറ്റയുടെ ഡീലര്‍ഷിപ്പില്‍ നിന്ന് വാങ്ങിയ വാഹനത്തിനാണ് കമ്പനി വാഗ്ദ്ധാനം നല്‍കിയിട്ടുള്ള റേഞ്ച് ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയിട്ടുള്ളത്. ഉപയോക്താവിന്റെ പരാതിയെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സിന് ഡല്‍ഹി ട്രാന്‍പോര്‍ട്ട് വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കമ്പനി പ്രതിനിധി ഈ മാസം 15 ാം തിയതിക്ക് മുമ്പ് തന്നെ നേരിട്ട് ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിടുണ്ട്.

ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ പോലും 200 കിലോമീറ്ററിലധികം യാത്ര ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കളോട് വിശദീകരണം ചോദ്ിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള് കമ്പനി സ്വീകരിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 312 കിലോമീറ്റര് റേഞ്ച് ഓട്ടോമോട്ടീവ് റിസേര്ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ (എ.ആര്.എ.ഐ.) സര്ട്ടിഫൈ ചെയ്തിട്ടുള്ളതാണ്.വാഹനത്തിലെ എ.സിയുടെ ഉപയോഗം, ഡ്രൈവ് ചെയ്ന്ന രീതി, വാഹനത്തിന്റെ കണ്ടീഷന് എന്നിവയുടെ അടിസ്ഥാനത്തില് റേഞ്ചില് മാറ്റം സംഭവിച്ചേക്കാമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

 

 

 

 

 

 

Top