ഉഷ്ണതരംഗത്തിന് സാധ്യത; ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടും

റാഞ്ചി: ഉഷ്ണതരംഗത്തിനു സാധ്യതയുള്ളതിനാല്‍ ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടും. ബുധനാഴ്ച വരെയാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ 38 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില.

ജാര്‍ഖണ്ഡിനെ കൂടാതെ ഒഡീഷയിലും ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Top