താലിബാനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; 14 പേര്‍ അറസ്റ്റില്‍

ഗുവഹത്തി: താലിബാനെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ട പതിനാലുപേര്‍ അറസ്റ്റില്‍. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ അവര്‍ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുകയും, അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത 14 പേരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്.

കംരുപ്, ധുബ്രി, ബാര്‍പ്പെട്ട ജില്ലകളില്‍ നിന്നും രണ്ടുപേര്‍ വീതവും, ധരങ്, കഛാര്‍, ഹെയ്‌ലകണ്ടി, സൗത്ത് സല്‍മാര, ഹോജോയ്, ഗോല്‍പാര എന്നീ ജില്ലകളില്‍ നിന്നും ഒരോരുത്തരുമാണ് താലിബാന്‍ അനുകൂല പോസ്റ്റിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയാണ് എന്ന് പൊലീസ് അറിയിച്ചു.

Top