പലസ്തീന്‍ അനുകൂല മുദ്രാവാക്യം; എഴുതിയ ഷൂസ് ധരിക്കാനുള്ള ഓസ്ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജയ്ക്ക് തിരിച്ചടി

പെര്‍ത്ത്: പരിശീലന മത്സരത്തില്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യം എഴുതിയ ഷൂസ് ധരിക്കാനുള്ള ഓസ്ട്രേലിയന്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഓസ്ട്രേലിയ – പാകിസ്താന്‍ ടെസ്റ്റ് മത്സരത്തിനിടെ ഷൂ ധരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ക്ക് ഐ.സി.സി. വിലക്കുള്ളത് അറിയിച്ചതോടെ താരം തീരുമാനത്തില്‍നിന്ന് പിന്മാറി.

നേരത്തേ പരിശീലനത്തില്‍ ഖവാജ ഈ ഷൂസ് ധരിച്ചെത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പലസ്തീന്‍ അനുകൂല നിലപാട് ഉണര്‍ത്തുന്ന ഷൂ ധരിക്കുന്ന കാര്യം ഖവാജ ടീം അംഗങ്ങളോട് പറഞ്ഞിരുന്നില്ല. ട്രെയിനിങ്ങിനിടെ മാധ്യമങ്ങളും ഫോട്ടോഗ്രാഫര്‍മാരും എടുത്ത ചിത്രങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഒരു ഷൂവിന്റെ കാര്യം പുറത്തറിഞ്ഞത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത്തരത്തിലുള്ള വ്യക്തിപരമായ പെരുമാറ്റങ്ങള്‍ക്ക് ഐ.സി.സി. അനുവദിക്കുന്നില്ല.

‘സ്വാതന്ത്ര്യം മനുഷ്യാവകാശം, എല്ലാ ജീവനും തുല്യമാണ്’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഖവാജ ഷൂസില്‍ പതിപ്പിച്ചിരുന്നത്. ടീമിന്റെ ട്രെയിനിങ് സമയത്തുതന്നെ ധരിച്ചിരുന്ന ഈ ഷൂ, ആദ്യ ടെസ്റ്റിലും ധരിക്കാന്‍ തീരുമാനിച്ചിരുന്നു. പലസ്തീന്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് പലസ്തീന് ഐക്യദാര്‍ഢ്യമുയര്‍ത്തിയാണ് ഇത് ധരിക്കാന്‍ കരുതിയിരുന്നത്. എന്നാല്‍ ഐ.സി.സി. വിലക്കുള്ള കാര്യം താരത്തെ അറിയിച്ചതോടെ പിന്മാറിയെന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അറിയിച്ചു.

 

Top