ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെ പാലസ്തീന്‍ അനുകൂല പ്രതിഷേധം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെ പാലസ്തീന്‍ അനുകൂല പ്രതിഷേധം. പാലസ്തീനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാണികളില്‍ ഒരാള്‍ ലഘുലേഖകള്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞത്. നീല ഷര്‍ട്ടും തൊപ്പിയും ഫെയ്‌സ് മാസ്‌കും ധരിച്ച ഒരു സ്ത്രീ ഗ്യാലറിയിലെ മുന്‍ നിരയില്‍ ഇടം പിടിച്ചിരുന്നു.

അലക്‌സാണ്ടര്‍ സ്വരേവും കാമറൂണ്‍ നോറിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.പേപ്പറുകള്‍ ഗ്രൗണ്ടില്‍ നിന്ന് മാറ്റുന്നതുവരെ മത്സരം തടസ്സപ്പെട്ടു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ച സ്ത്രീയെ പുറത്താക്കുകയും ചെയ്തു.മത്സരത്തിനിടെ ഇവര്‍ പാലസ്തീന്‍ അനുകൂല ലഘുലേഖകള്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

Top