ലണ്ടനില്‍ ഫലസ്തീന്‍-ഇസ്രായേല്‍ അനുകൂലികള്‍ ഏറ്റുമുട്ടി

ലണ്ടന്‍: ലണ്ടനില്‍ ഫലസ്തീന്‍-ഇസ്രായേല്‍ അനുകൂലികള്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഹൈസ്ട്രീറ്റ് കെന്‍സിങ്ടണിലെ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനിലാണ് സംഭവം.ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിക്കാനാണ് ഫലസ്തീന്‍ അനുകൂലികള്‍ ഇസ്രായേല്‍ എംബസിക്ക് സമീപം പ്രതിഷേധിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എംബസിക്ക് മുമ്പില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് യു.കെ പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. ഹമാസിനെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്ന് സുനക് കുറ്റപ്പെടുത്തി. ഹമാസ് സ്വാതന്ത്ര്യ സമര പോരാളികളല്ലെന്നും തീവ്രവാദികളാണെന്നും സുനക് എക്സില്‍ കുറിച്ചു.അമേരിക്കയിലെ മന്‍ഹാട്ടനിലും ഫലസ്തീന്‍-ഇസ്രായേല്‍ അനുകൂലികള്‍ ഏറ്റുമുട്ടിയിരുന്നു. ഇസ്രായേലി കോണ്‍സുലേറ്റിന് സമീപമാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചു.

Top