പ്രോ കബഡി ലീഗ്; യു മുംബൈയ്ക്കും ബംഗളൂരു ബുള്‍സിനും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ യു മുംബൈയ്ക്കും ബംഗളുരു ബുള്‍സിനും വിജയം. മഹാരാഷ്ട്ര ഡര്‍ബിയില്‍ പൂണേരി പള്‍ട്ടാനെ 31-22 എന്ന സ്‌കോറിനാണ് യു മുംബൈ തോല്‍പ്പിച്ചത്. യുപി യോദ്ധയെ 35-29 എന്ന നിലയില്‍ ബംഗളുരു ബുള്‍സും പരാജയപ്പെടുത്തി.

യു മുംബൈയ്ക്കുവേണ്ടി അഭിഷേക് സിങ് ഏഴു പോയന്റുകള്‍ സ്വന്തമാക്കി. ഫസല്‍ അട്രച്ചാലിലും സുരീന്ദര്‍ സിങ്ങും ചേര്‍ന്ന് 8 ടാക്കിള്‍ പോയന്റുകളും നേടി. മറുവശത്ത് അക്ഷയ് ജാദവ് ആകെ അഞ്ചു പോയന്റുകള്‍ നേടി.

ബംഗളുരു ബുള്‍സിനുവേണ്ടി രോഹിത് കുമാര്‍ 14 പോയന്റുകള്‍ നേടി മുന്നിട്ടുനിന്നു. ഏഴു പോയന്റുകള്‍ നേടിയ പ്രശാന്ത് കുമാര്‍ റായിയും 5 പോയന്റുകള്‍ നേടിയ ശ്രീകാന്ത് ജാദവുമാണ് യുപി യോദ്ധയുടെ പ്രധാന സ്‌കോറര്‍മാര്‍.

Top