പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് വീണ്ടും തോല്‍വി

ചെന്നൈ: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തമിഴ് തലൈവാസിന് വീണ്ടും തോല്‍വി. തോല്‍വി മുന്നില്‍ക്കണ്ട അവസാനഘട്ടത്തില്‍ ദില്ലി സമനില പിടിച്ചെടുക്കുകയായിരുന്നു. സീസണിലെ രണ്ടാം സമനിലയ്ക്കാണ് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്.

ഒരവസരത്തില്‍ 20-28ന് മുന്നിലായിരുന്ന ഗുജറാത്ത് അനായാസ ജയംനേടുമെന്ന് തോന്നിച്ചെങ്കിലും തുടരെ പോയന്റുകള്‍ നേടിയ ദില്ലി (32-32) എന്ന നിലയില്‍ സമനില പിടിച്ചെടുത്തു. ഗുജറാത്തിനായി സച്ചിന്‍ ഏഴും രോഹിത് അഞ്ചും പോയന്റ് നേടിയപ്പോള്‍ ദില്ലിക്കായി ചന്ദ്രന്‍ രഞ്ജിത് പത്തു പോയന്റും നവീന്‍കുമാര്‍ അഞ്ചു പോയന്റും നേടി.

മറ്റൊരു മത്സരത്തില്‍ തമിഴ് തലൈവാസ് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. പൊരുതിക്കളിച്ച തമിഴ് ടീമിനെ തെലുഗു ടൈറ്റന്‍സ് 33-28 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.

Top