പ്രൊ കബഡി ലീഗ്; യു.പി യോധയും ബെംഗളൂരു ബുള്‍സും ജേതാക്കള്‍

ബെംഗളൂരു: പ്രൊ കബഡി ലീഗില്‍ ഞായറാഴ്ച കഴിഞ്ഞ മത്സരത്തില്‍ യു.പി യോധയും ബെംഗളൂരു ബുള്‍സും ജേതാക്കള്‍. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരായ ബംഗാള്‍ വാരിയേഴ്‌സിനെ 29-നെതിരെ 32 പോയിന്റുകള്‍ക്കാണ് യു.പി യോധ തോല്‍പ്പിച്ചത്.

മറ്റൊരു മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് തമിഴ് തലൈവാസിനെയും തോല്‍പ്പിച്ചു. ഈ മത്സരത്തില്‍ ബെംഗളൂരു 33 പോയിന്റ് സ്വന്തമാക്കി. ഇതോടെ ആകെ 38 പോയിന്റുകള്‍ നേടി ബെംഗളൂരു പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ്. ബുധനാഴ്ച നടക്കുന്ന കളിയില്‍ പാട്‌നയെ തറപറ്റിച്ചാല്‍ ബെംഗളൂരുവിന് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്താം.

Top