പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും ദബാംഗ് ദില്ലിക്കും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ യുപി യോദ്ധയ്ക്കും ദബാംഗ് ദില്ലിക്കും വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യുപി യോദ്ധ ഹരിയാണ സ്റ്റീലേഴ്സിനെ 30-29 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ദബാംഗ് ദില്ലി 37-33 എന്ന സ്‌കോറിന് തമിഴ് തലൈവാസിനെയും കീഴ്പ്പെടുത്തി.

യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ്, പ്രശാന്ത് കുമാര്‍ റായ് എന്നിവര്‍ 8 പോയന്റ് വീതവും സച്ചിന്‍ കുമാര്‍ 6 പോയന്റും സ്വന്തമാക്കി. ഹരിയാണ സ്റ്റീലേഴ്സിനായി മോനു ഗോയാത് 11 പോയന്റുകള്‍ നേടി. വികാസ് കണ്ടോല 7 പോയന്റും നേടി.

ദബാംഗ് ദില്ലിക്കായി മീരജ് ഷെയ്ക്ക്, നവീന്‍ കുമാര്‍ എന്നിവര്‍ നടത്തിയ റെയ്ഡുകളാണ് വിജയത്തിന് ആധാരമായത്. മീരജ് 9ഉം നവീന്‍ കുമാര്‍ 8ഉം പോയന്റുകള്‍ നേടിയപ്പോള്‍ വിശാല്‍ മാനെ 5 പോയന്റുകളുമായി പിന്തുണ നല്‍കി. തമിഴ് തലൈവാസ് ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 14 പോയന്റ് സ്വന്തമാക്കി. സുകേഷ് ഹെഗ്ഡെ അതുല്‍ എംഎസ് എന്നിവര്‍ 5 പോയന്റുകളും നേടി.

Top