പ്രോ കബഡി ലീഗ്; ബംഗളൂരു ബുള്‍സിനും യുപി യോദ്ധയ്ക്കും ജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ബംഗളുരു ബുള്‍സിനും യുപി യോദ്ധയ്ക്കും വിജയം. ആദ്യ മത്സരത്തില്‍ ബംഗളുരു ബുള്‍സ് 42-34 എന്ന സ്‌കോറിന് ഹരിയാണ സ്റ്റീലേഴ്സിനെയും യുപി യോദ്ധ 29-23 എന്ന സ്‌കോറിന് പൂണേരി പള്‍ട്ടാനേയും തോല്‍പ്പിച്ചു.

രണ്ടാം പകുതിയിലെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗളുരുവിനെ വിജയത്തിലേക്ക് നയിച്ചത്. പവന്‍ ഷെഹ്റാവത്ത് 21 റെയ്ഡ് പോയന്റുകളാണ് സ്വന്തമാക്കിയത്. ഹരിയാണ സ്റ്റീലേഴ്സിനുവേണ്ടി വികാസ് കണ്ടോല 14ഉം മോനു ഗോയാത് ഒന്‍പതും പോയന്റുകള്‍ നേടി. യോദ്ധയ്ക്കുവേണ്ടി പ്രശാന്ത് കുമാര്‍ റായി എട്ടും ശ്രീകാന്ത് ജാദവ് ആറും പോയന്റുകള്‍ നേടി.

Top