പ്രോ കബഡി ലീഗ്; യു മുംബൈയ്ക്കും ദബാംഗ് ദില്ലിക്കും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ യു മുംബൈയ്ക്കും ദബാംഗ് ദില്ലിക്കും വിജയം. യു മുംബൈ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ 36-26 എന്ന സ്‌കോറിനും ദബാംഗ് ദില്ലി 35-24 എന്ന സ്‌കോറിന് പൂണേരി പള്‍ട്ടാനെയും തോല്‍പ്പിച്ചു.

മുംബൈയ്ക്കു വേണ്ടി സിദ്ധാര്‍ഥ് ദേശായി, രോഹിത് റെയ്ന, രോഹിത് ബലിയന്‍, ധര്‍മരാജ് എന്നിവര്‍ ആറു പോയന്റുകള്‍ വീതം നേടി. ഗുജറാത്തിനായി സച്ചിന്‍ 8 പോയന്റും പ്രപഞ്ചന്‍ നാലു പോയന്റുകളും നേടി.

ദബാംഗ് ദില്ലിക്കു വേണ്ടി മീരജ് ഷെയ്ക്ക് നവീന്‍ കുമാര്‍ എന്നിവര്‍ ഏഴു പോയന്റുകള്‍ വീതം നേടി. പൂണേരി പള്‍ട്ടാനു വേണ്ടി ദീപക് കുമാര്‍ ദാഹിയ 10 പോയന്റുകളും നേടി.

Top