പ്രൊ കബഡി ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ബെംഗളൂരു: കബഡി പ്രേമികളുടെ ആവേശ പോരാട്ടമായ പ്രൊ കബഡി ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ യു.പി യോധ, പാട്‌ന പൈറേറ്റിനെ നേരിടും. രാത്രി 7.30-ന് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

മറ്റൊരു മത്സരത്തില്‍ ഹൈദരാബാദിന്റെ തെലുങ്കു ടൈറ്റാന്‍സിനെ കര്‍ണാടകയുടെ ബെംഗളൂരു ബുള്‍സ് നേരിടും. രാത്രി 8.30-നാണ് പോരാട്ടം.

Top