പ്രൊ കബഡി ലീഗ്; ഇന്ന് രണ്ട് മത്സരങ്ങള്‍

ബെംഗളൂരു: കബഡി പ്രേമികളുടെ ആവേശ പോരാട്ടമായ പ്രൊ കബഡി ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ദബാംഗ് ഇന്നിറങ്ങും. ജെയ്പൂരിന്റെ പിങ്ക് പാന്തേഴ്‌സാണ് ഡല്‍ഹിയുടെ എതിരാളികള്‍. കഴിഞ്ഞ കളിയില്‍ യൂ മുംബയോട് അടിയറവു പറഞ്ഞാണ് പിങ്ക് പാന്തേഴ്‌സിന്റെ വരവ്. ഡല്‍ഹിയെ തകര്‍ക്കാന്‍ പ്രയാസമാണെങ്കിലും ഈ കളിയില്‍ ജയിക്കുക എന്നത് പാന്തേഴ്‌സിന് അനിവാര്യമാണ്‌. രാത്രി 7.30-ന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

അതേസമയം മറ്റൊരു മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് പാട്‌ന പൈറേറ്റ്‌സിനെ നേരിടും. രാത്രി 8.30-ന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ തന്നെയാണ് ഈ മത്സരവും.

Top