പ്രൊ കബഡി ലീഗ്; ഇന്ന് രണ്ട് മത്സരങ്ങള്‍

പ്രൊ കബഡി ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ പോരാട്ടത്തില്‍ ബെംഗളൂരു ബുള്‍സ്, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ നേരിടും. രാത്രി എഴ് മുപ്പതിന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തില്‍ പിങ്ക് പാന്തേഴ്‌സിനെ 30-നെതിരെ 41 പോയിന്റകള്‍ക്ക് തോല്‍പ്പിച്ചാണ് ബെംഗളൂരു ഇന്ന് കളത്തിലിറങ്ങുന്നത്. എന്നാല്‍ ഫോര്‍ച്ച്യൂണ്‍ ജയിന്റിസ് ഇന്ന് കളത്തിലിറങ്ങുന്നത് കഴിഞ്ഞ മത്സരത്തില്‍ ഹരിയാന സ്റ്റീലേഴ്‌സിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനായിരിക്കും. ജയിന്റ്‌സിന് കഴിഞ്ഞ മത്സരത്തില്‍ 41-നെതിരെ 25 പോയിന്റ് നേടി തോല്‍വി സമ്മതിക്കേണ്ടി വന്നിരുന്നു.

അതേസമയം ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ യൂ മുംബ, പിങ്ക് പാന്തേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ദബാംഗ് ഡല്‍ഹിയോട് അടിയറവു പറഞ്ഞാണ് യൂ മുംബ എത്തിയിരിക്കുന്നത്. പിങ്ക് പാന്തേഴ്‌സിനും കഴിഞ്ഞ കളിയില്‍ ബെംഗളൂരു ബുള്‍സിനു മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.

Top