പ്രൊ കബഡി ലീഗ്; ദബാംഗ് ഡല്‍ഹി ഇന്ന് തമിഴ് തലൈവാസിനെതിരെ…

കൊല്‍ക്കത്ത: പ്രൊ കബഡി ലീഗില്‍ ഒന്നാമന്മാരായ ദബാംഗ് ഡല്‍ഹി ഇന്ന് തമിഴ് തലൈവാസിനെ നേരിടും. രാത്രി 7.30-ന് കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

കളിച്ച 13 കളികളില്‍ 10 എണ്ണത്തിലും ജയിച്ച് 54 പോയിന്റുമായി ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹിക്ക് ഈ കളിയിലെ വിജയം അനായാസമാണ്. ഇതുവരെ കളിച്ച കളികളില്‍ 2 എണ്ണത്തില്‍ മാത്രമാണ് ദബാംഗ് ഡല്‍ഹി തോല്‍വി സമ്മതിച്ചത്. അതേസമയം ഡല്‍ഹിയുടെ എതിരാളികളായ തമിഴ് തലൈവാസ് പോയിന്റു പട്ടികയില്‍ 11ാം സ്ഥാനക്കാരാണ്. കളിച്ച 13 കളികളില്‍ 3 കളികള്‍ മാത്രമാണ് തലൈവാസിന് വിജയം നേടിക്കൊടുത്തത്.

അതേസമയം ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ബംഗാള്‍ വാരിയേഴ്‌സും പുനേരി പല്‍ത്താനും ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് കൊല്‍ക്കത്ത, നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.

Top