പ്രൊ കബഡി ലീഗ്; ബംഗാള്‍ വാരിയേഴിന് എതിരാളികള്‍ യു.പി യോധ

ബെംഗളൂര്‍: പ്രൊ കബഡി ലീഗില്‍ ഇന്ന് ബംഗാള്‍ വാരിയേഴ്‌സ് യു.പി യോധയോട് ഏറ്റുമുട്ടും. രാത്രി ഏഴ് മുപ്പതിന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ബംഗാളിന്റെ ചുണക്കുട്ടികള്‍ തമിഴ് തലൈവാസിനെ കളത്തില്‍ മുട്ടുകുത്തിച്ചാണ് പുതിയ അങ്കത്തിന് ഒരുങ്ങിയിരിക്കുന്നത്.

ഇത്തവണത്തെ എതിരാളികളും മോശമല്ലാത്ത വിജയത്തിനുശേഷമാണ് ബംഗാളിനോട് ഏറ്റുമുട്ടാന്‍ ഇറങ്ങിയിരിക്കുന്നത്. പുനേരി പല്‍ത്താനെ തോല്‍പ്പിച്ചാണ് യു.പി യോധയുടെ വരവ്. ഇതുവരെ നടന്ന മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുമായി ബംഗാള്‍ പോയിന്റ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്.

അതേസമയം ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് തമിഴ് തലൈവാസിനെ നേരിടും. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി എട്ടരയ്ക്കാണ് ഇരുവരും തമ്മിലുള്ള പോരാട്ടം.

Top