പ്രൊ കബഡി ലീഗ്: യൂ മുംബ-പുനേരി പല്‍ത്താന്‍ പോരാട്ടം ഇന്ന്

ബെംഗളൂരു: പ്രൊ കബഡി ലീഗില്‍ ഇന്ന് പുനേരി പല്‍ത്താന്‍ യൂ മുംബയെ നേരിടും. രാത്രി 7.30-ന് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ കളിച്ച 12 മത്സരങ്ങളില്‍ നിന്ന് 6 എണ്ണത്തില്‍ ജയിച്ച് 34 പോയിന്റുമായി യൂ മുംബ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് ഉള്ളത്. അതേസമയം 12 കളികളില്‍ 4 എണ്ണം മാത്രം വിജയിച്ച പുനേരി പോയിന്റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

Top