പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനെ തകര്‍ത്ത് പറ്റ്‌ന പൈറേറ്റ്‌സ്

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തമിഴ് തലൈവാസിനെ തകര്‍ത്ത് പറ്റ്ന പൈറേറ്റ്സ്. സ്‌കോര്‍ 45-27. സോണ്‍ എ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ് ഒപ്പത്തിനൊപ്പം നിന്ന ഒരു പോരാട്ടത്തില്‍ യു മുംബയെ 39-35 എന്ന സ്‌കോറിനും വീഴ്ത്തി.

സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ മിന്നുന്ന പ്രകടനമാണ് പൈറേറ്റ്സിന്റെ ജയത്തിന് തുണയായത്. പര്‍ദീപ് 13 പോയന്റുകളാണ് നേടിയത്. 10 പോയന്റുകള്‍ നേടി ദീപക് നര്‍വാളും 8 പോയന്റുകളുമായി മന്‍ജീത്തും പിന്തുണ നല്‍കി. തലൈവാസിനായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 8 പോയന്റുകള്‍ നേടി.

സോണ്‍ ബി യില്‍ 13 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 38 പോയന്റുമായി പൈറേറ്റ്സ് ഒന്നാമതാണ്. ഗുജറാത്തിനുവേണ്ടി പ്രപഞ്ചന്‍ 10 പോയന്റും സച്ചിന്‍ 7 പോയന്റും നേടി. പര്‍വേഷ് ആറും മഹേന്ദ്ര ഗനേഷ് അഞ്ചു പോയന്റുകളും സ്വന്തമാക്കി. രോഹിത് ബലിയന്‍ 6 പോയന്റുകളും നേടി.

Top