പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനും ഫോര്‍ച്യൂണ്‍ ജെയന്റ്‌സിനും വിജയം

ന്യൂഡല്‍ഹി: പ്രോ കബഡി ലീഗില്‍ തമിഴ് തലൈവാസിനും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്സിനും വിജയം. തുടര്‍ തോല്‍വികളില്‍ വലഞ്ഞ തലൈവാസ് 46-24 എന്ന നിലയില്‍ യുപി യോദ്ധയെ തറപറ്റിച്ചപ്പോള്‍ 36-25 എന്ന നിലയിലായിരുന്നു ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനെതിരെ ഗുജറാത്തിന്റെ വിജയം.

മന്‍ജീത് എട്ടും അമിത് ആറും ടാക്കിള്‍ പോയന്റുകള്‍ നേടി. ആദ്യ പകുതിയില്‍ സുകേഷ് ഹെഗ്ഡെയും രണ്ടാം പകുതിയില്‍ ക്യാപ്റ്റന്‍ അജയ് താക്കൂറും റെയ്ഡിലും തിളങ്ങിയതോടെ യോദ്ധയുടെ അടിതെറ്റി.

മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്സ് സീസണിലെ നാലാം ജയം സ്വന്തമാക്കി. ആദ്യ പകുതിയില്‍ ജയ്പൂര്‍ പൊരുതിയെങ്കിലും രണ്ടാം പകുതിയില്‍ മങ്ങിയതോടെ വിജയം കൈവിടുകയായിരുന്നു.

Top